Advertisement

കൊൽക്കത്തയിൽ മറ്റൊരു മോഡൽ കൂടി മരണപ്പെട്ട നിലയിൽ; രണ്ട് ആഴ്ചക്കിടെ നാലാമത്തെ മോഡൽ

May 30, 2022
Google News 1 minute Read

കൊൽക്കത്തയിൽ മറ്റൊരു മോഡൽ കൂടി മരണപ്പെട്ട നിലയിൽ. 18 വയസുകാരിയായ സരസ്വതി ദാസിനെയാണ് സ്വന്തം വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ താരത്തെ തൻ്റെ മുറിയിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊൽക്കത്തയിൽ രണ്ട് ആഴ്ചകൾക്കിടെ മരണപ്പെടുന്ന നാലാമത്തെ മോഡലാണ് സരസ്വതി.

സരസ്വതി സ്വയം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. മുത്തശ്ശിയാണ് സരസ്വതിയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻപ് മരണപ്പെട്ട മഞ്ജുഷ നിയോഗി, ബിദിഷ ഡെ മജുംദാർ, പല്ലവി ഡേ എന്നീ മോഡലുകളുമായി സരസ്വതിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരൊക്കെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമികമായ റിപ്പോർട്ട്.

Story Highlights: kolkata another model dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here