Advertisement

പിഎം കെയര്‍ഫണ്ട്, ധനസഹായം വിതരണം ചെയ്തു; കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളോടൊപ്പം രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി

May 30, 2022
3 minutes Read

കൊവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പിഎം കെയര്‍ഫണ്ടില്‍ നിന്നുള്ള ധനസഹായം പ്രധാനമന്ത്രി നരേദ്ര മോദി വിതരണം ചെയ്തു. കുട്ടികളുടെ ഭാവി ജീവിതത്തിലും സഹായമായി പിഎം കെയർ ഫണ്ട് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന് ലോൺ നൽകും, മാസം 4000 രൂപ വീതം ദൈനംദിന ആവശ്യങ്ങൾക്കും നൽകും.(modi assures country with children who lose parents)

കൊവിഡ് കാലത്ത് ഇന്ത്യ ലോകത്തിന് മുന്നിൽ ഒരു പ്രശ്നമായി മാറിയില്ല, മറിച്ച് ലോകത്തിന് ആശ്വാസമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏറ്റവും പ്രതിസന്ധി കാലത്തും ആത്മവിശ്വാസം അർപ്പിച്ചാല്‍ പ്രതീക്ഷയുടെ വെളിച്ചം തെളിയും. അതിൻ്റെ ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ രാജ്യം.

കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ നേരത്തെ ആരും സ്വപ്നം പോലും കാണാത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.ലോകത്തിന് മുന്നിൽ രാജ്യത്തിൻ്റെ അഭിമാനം ഉയർന്നു , ലോക വേദികളിൽ ഇന്ത്യ ശക്തമായ സാന്നിധ്യമായി .

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

യുവാക്കളാണ് ഇന്ത്യയെ നയിക്കുന്നത്.സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപിപ്പിച്ചു .പാവങ്ങൾക്കും നീതി ഉറപ്പാക്കി .സര്‍ക്കാര്‍ സേവനങ്ങൾ തങ്ങൾക്കും ലഭിക്കുമെന്ന് ഇന്ന് സാധാരണക്കാർക്ക് ഉറപ്പുണ്ട്.2014 മുൻപേ അഴിമതി, പക്ഷപാതം, തീവ്ര സംഘടനകളുടെ വ്യാപനം , വിവേചനം എന്നിവയുടെ പിടിയിൽ പെട്ട രാജ്യത്തെ മോചിപ്പിക്കുകയാണ് സര്‍ക്കാരെന്നും മോദി പറഞ്ഞു.

Story Highlights: modi assures country with children who lose parents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top