Advertisement

‘ഇതെല്ലാം ഇന്നുള്ളവർക്ക് മാത്രം ഉള്ളതല്ല, നാളേക്ക് വേണ്ടി’; 6 വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം കുട്ടികൾ വർധിച്ചെന്ന് മുഖ്യമന്ത്രി

May 30, 2022
2 minutes Read

സംസ്ഥാനത്ത് 6 വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ 10 ലക്ഷം കുട്ടികൾ വർധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ഓരോ മേഖലയും കൂടുതല്‍ വികസിച്ച് വരണമെന്നും, ജനങ്ങള്‍ക്ക് ആ വികസനത്തിന്റെ സ്വാദ് അറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പറയുന്നത് പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് ഇടതുപക്ഷ മുന്നണി. (pinarayi vijayan says10lakh more students in public education)

ഇതെല്ലാം ഇന്നുള്ളവർക്ക് മാത്രം ഉള്ളതല്ല, നാളേക്ക് വേണ്ടി, കുഞ്ഞുങ്ങൾക്ക് വേണ്ടി ഉള്ളതാണെന്ന് എതിർക്കുന്നവർ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 75 സ്കൂളുകളിൽ നിർമിച്ച ഹൈടെക്ക് കെട്ടിടങ്ങളുടെ സമർപ്പണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

പൊതു വിദ്യാലയത്തിന്റെ സര്‍വ്വ നാശത്തിലേക്ക് നിങ്ങിയപ്പോളാണ് 6 വര്‍ഷം മുമ്പ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്ത് ഇറക്കി അതില്‍ പൊതു വിദ്യാഭ്യാസം ശക്തി പെടുത്തും എന്ന് പറഞ്ഞിരുന്നു. എല്‍ഡിഎഫ് നടപ്പാക്കാന്‍ കഴിയുന്ന കാര്യം മാത്രമേ പറയു. എങ്ങനെ പൊതു വിദ്യാഭ്യാസ രംഗം ഇന്ന് കാണുന്നത് പോലെ മാറ്റിയെടുക്കാനായി എന്നത് ഇന്ന് കാണാന്‍ സാധിച്ചുവെന്നും കിഫ്ബി ഇത് പോലെയുള്ള പദ്ധതികള്‍ക്ക് പണം ചിലവിടാന്‍ വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന മുന്നണി അല്ല. എന്താണോ പറയുന്നത് അത് നടപ്പാക്കും. ചെയ്യാനാകുന്നതേ ജനത്തോട് പറയൂ. അസാധ്യം എന്ന് കരുതിയ പലതും നടപ്പാക്കി. അതിൽ ഒന്നാണ് പൊതുവിദ്യാഭ്യാസ രംഗം. പണ്ട് മനസ്താപതോടെ പൊതുവിദ്യാഭ്യാസ മേഖലയെ കണ്ട ആർക്കും ഇന്ന് ആ വേദന ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: pinarayi vijayan says10lakh more students in public education

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top