വരുന്നു സർക്കിൾ; ഇൻസ്റ്റഗ്രാമിന് വെല്ലുവിളിയായി ട്വിറ്റർ
May 30, 2022
1 minute Read

നവമാധ്യമമായ ഇൻസ്റ്റഗ്രാമിന് വെല്ലുവിളി ഉയർത്തി സർക്കിൾ അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റർ. നിശ്ചിത ആൻഡ്രോയ്ഡ് ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് സമാനമാണ് ട്വിറ്റർ സർക്കിളും. ( twitter introduces circle )
ഉപഭോക്താവിന്റെ ചിന്തകളും ആശയങ്ങളുമെല്ലാം തെരഞ്ഞെടുത്തവരുമായി മാത്രം പങ്കുവയ്ക്കാവുന്ന ഫീച്ചറാണ് സർക്കിൾ.
ഉപഭോക്താക്കളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുന്നുവെന്ന ഗുരുതര ആരോപണം നേരിടുന്നതിനിടെയാണ് ട്വിറ്റർ പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആരോപണങ്ങൾക്ക് പിഴയായി 150 മില്യൺ ഡോളർ നൽകാൻ തയാറാണെന്ന് ട്വിറ്റർ അറിയിച്ചതായാണ് റിപ്പോർട്ട്.
Story Highlights: twitter introduces circle
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement