Advertisement

വരുന്നു സർക്കിൾ; ഇൻസ്റ്റ​ഗ്രാമിന് വെല്ലുവിളിയായി ട്വിറ്റർ

May 30, 2022
1 minute Read
twitter introduces circle

നവമാധ്യമമായ ഇൻസ്റ്റ​ഗ്രാമിന് വെല്ലുവിളി ഉയർത്തി സർക്കിൾ അവതരിപ്പിച്ചിരിക്കുകയാണ് ട്വിറ്റർ. നിശ്ചിത ആൻഡ്രോയ്ഡ് ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്ക് സമാനമാണ് ട്വിറ്റർ സർക്കിളും. ( twitter introduces circle )

ഉപഭോക്താവിന്റെ ചിന്തകളും ആശയങ്ങളുമെല്ലാം തെരഞ്ഞെടുത്തവരുമായി മാത്രം പങ്കുവയ്ക്കാവുന്ന ഫീച്ചറാണ് സർക്കിൾ.

ഉപഭോക്താക്കളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുന്നുവെന്ന ​ഗുരുതര ആരോപണം നേരിടുന്നതിനിടെയാണ് ട്വിറ്റർ പുതിയ ഫീച്ചറുമായി രം​ഗത്തെത്തിയിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ആരോപണങ്ങൾക്ക് പിഴയായി 150 മില്യൺ ഡോളർ നൽകാൻ തയാറാണെന്ന് ട്വിറ്റർ അറിയിച്ചതായാണ് റിപ്പോർട്ട്.

Story Highlights: twitter introduces circle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top