Advertisement

കൊല്ലം റെയിൽവേ സ്റ്റേഷനിൽ പാഴ്സലായെത്തിയത് 18 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ

May 31, 2022
Google News 2 minutes Read

18 ലക്ഷം രൂപയിലധികം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി. ആറ് വലിയ ചാക്കുകളിലായാണ് വിവിധ തരം പുകയില ഉൽപ്പന്നങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.

പാഴ്സലുകൾ കണ്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതോടെ അവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 6 വലിയ ചാക്കുകളിലായി 390 കിലോയിൽ അധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.

Read Also: 270 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

പാഴ്സൽ ബുക്ക് ചെയ്തിരുന്ന വിലാസം വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൊല്ലത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചതിന് പിന്നിൽ ആരാണെന്നറിയാനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Story Highlights: 18 lakh worth of banned tobacco products seized in kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here