ഭർത്താവുമായി വഴക്കിട്ടു; ആറ് കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മ അറസ്റ്റിൽ

മുംബൈയിൽ ഭർത്താവുമായുള്ള പ്രശ്‌നത്തെ തുടർന്ന് ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. അഞ്ച് പെൺകുട്ടികളും ഒരു ആൺ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. 10 വയസിനും 18 മാസത്തിനും ഇടയിലുള്ള ആറ് കുട്ടികളാണ് മരിച്ചത്. 30കാരിയായ റൂണ ചിഖുരി സാഹ്നിയാണ് കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്നത്.
കുട്ടികളെ കിണറ്റിലെറിഞ്ഞതിന് പിന്നാലെ സാഹ്നിയും ചാടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ ഓടിയെത്തി സാഹ്നിയെ പിടിച്ചുമാറ്റി. കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കിണറ്റിൽ നിന്ന് കയറ്റിയപ്പോഴേക്കും ആറ് പേരും മരിച്ചിരുന്നു.
Read Also: മൂന്ന് സഹോദരിമാരും രണ്ട് കുട്ടികളും കിണറ്റില്‍ മരിച്ചനിലയില്‍; ഭര്‍തൃവീട്ടുകാര്‍ക്കെതിരേ കേസ്
മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെ മഹാദിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. മദ്യപാനത്തെ ചൊല്ലി ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് യുവതി പ്രകോപിതയായത്.
അതേസമയം കുട്ടികളെ കൊലപ്പെടുത്തിയതിന് അമ്മയെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് ഓഫീസർ അശോക് ദുധേ പറഞ്ഞു.
Story Highlights: Mother Throws 6 Children Into Well In Maharashtra, Murder Case Filed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here