ഥാറുമായി നടുറോഡിൽ അഭ്യാസം, ഒടുവിൽ പൊലീസ് പിടിയിൽ| വിഡിയോ

നോയിഡയിൽ ‘മഹീന്ദ്ര ഥാർ’ ഓടിക്കുന്നതിനിടെ സ്റ്റണ്ട് ചെയ്ത യുവാവ് പിടിയിൽ. ജീപ്പിൻ്റെ ജനാലയ്ക്ക് പുറത്ത് ബേസ്ബോൾ ബാറ്റ് പിടിച്ച്, അമിത വേഗത്തിലാണ് യുവാവ് വാഹനം ഓടിച്ചത്. യുവാവിൻ്റെ അഭ്യാസം സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് യുപി പൊലീസ് നടപടിയെടുത്തത്. മഹീന്ദ്ര ഥാർ ജീപ്പും പിടിച്ചെടുത്തു.
യുപി പൊലീസ് പങ്കിട്ട വിഡിയോയിൽ, ജീപ്പിന് പുറത്ത് ബേസ്ബോൾ ബാറ്റ് പിടിച്ച് അതിവേഗത്തിൽ പോകുന്ന യുവാവിനെ കാണാം. ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് ഇയാൾ ഇത് ചെയ്യുന്നത്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ്, വാഹനം കണ്ടുകെട്ടുകയും, നോയിഡ സെക്ടർ 24 സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
करोगे सड़क पे स्टंट तो हम करेंगे हंट।
— UP POLICE (@Uppolice) May 29, 2022
गाड़ी होगी ज़ब्त होगे हवालात में शंट।#RoadSafety #DriveResponsibly pic.twitter.com/hC5viffIx3
“റോഡിൽ സ്റ്റണ്ട് ചെയ്താൽ ഞങ്ങൾ വേട്ടയാടും. വാഹനം കണ്ടുകെട്ടും, നിങ്ങൾ ലോക്കപ്പിൽ ആയിരിക്കും” ട്വിറ്ററിൽ വിഡിയോ പങ്കുവെച്ച് യുപി പൊലീസ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ഇനി ഒരിക്കലും ഇത് ആവർത്തിക്കില്ലെന്നും, ക്ഷമിക്കണമെന്നും യുവാവ് വിഡിയോയിൽ പറയുന്നുണ്ട്.
Story Highlights: Noida Man Swings Baseball Bat Outside SUV Window
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here