സംശയിക്കേണ്ട കാര്യമില്ല, സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം; റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതയ്‌ക്കൊപ്പമെന്ന് റിമ കല്ലിങ്കൽ. സർക്കാരിനെ സംശയിക്കേണ്ട കാര്യമില്ല. മറ്റൊരു സര്‍ക്കാരും ഇതുപോലെ അതിജീവതയ്ക്കൊപ്പം നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും റിമ കല്ലിങ്കൽ പ്രതികരിച്ചു.
കേസിന്‍റെ കാര്യത്തിൽ ആശങ്കയുണ്ട്. അഞ്ച് കൊല്ലമായി ഇതിന്‍റെ പിറകെ നടക്കുകയാണ്. വിഷയത്തെ രാഷ്ടീയ വത്കരിക്കേണ്ടതില്ലെന്നും റിമ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ആക്രമിക്കപ്പെട്ട നടിക്കൊപ്പം എക്കാലവും നിലനിന്നിരുന്നുവെന്നും റിമ കൂട്ടിച്ചേർത്തു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യത്തെ വിമര്‍ശിച്ച് നടന്‍ സിദ്ദിഖ് രംഗത്തെത്തി. ജഡ്ജിയെ വിശ്വാസമില്ലെങ്കില്‍ പോലും താനാണെങ്കില്‍ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. വിധി എതിരാണെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് ചെയ്യുകയെന്ന് സിദ്ദിഖ് പറഞ്ഞു. തൃക്കാക്കരയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്.
Read Also: ‘പരാതി ചര്‍ച്ചയാകാന്‍ അതിജീവിത തൃക്കാക്കരയില്‍ മത്സരിക്കുന്നുണ്ടോ?’; പരിഹസിച്ച് സിദ്ദിഖ്
അതിജീവിതയുടെ പരാതി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തിന് അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്റെ മറുചോദ്യം. വിധി വന്നശേഷം തൃപ്തിയില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുക എന്നതാണ് മര്യാദ. നിയമസംവിധാനത്തിന്റെ പ്രവര്‍ത്തന രീതി അത്തരത്തിലാണെന്നും സിദ്ദിഖ് പറഞ്ഞു.
Story Highlights: Rima kallingal about actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here