‘പരഗ് വളരെ കഴിവുള്ള താരം’; അടുത്ത സീസണിൽ സ്ഥാനക്കയറ്റം നൽകുമെന്ന് സങ്കക്കാര

രാജസ്ഥാൻ റോയൽസ് യുവതാരം റിയൻ പരഗിനെ പുകഴ്ത്തി ടീം ഡയറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സങ്കക്കാര. പരാഗ് വളരെ കഴിവുള്ള താരമാണെന്നും അടുത്ത സീസണിൽ താരത്തെ മധ്യനിരയിൽ പരീക്ഷിക്കുമെന്നും സങ്ക പറഞ്ഞു. സീസണിൽ പരഗിൻ്റെ പ്രകടനം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.
“റിയൻ പരഗ് വളരെ കഴിവുള്ള താരമാണ്. അടുത്ത സീസണിൽ അവന് ബാറ്റിംഗ് പൊസിഷനിൽ സ്ഥാനക്കയറ്റം നൽകണം. ഡെത്ത് ഹിറ്റർ എന്നതിനെക്കാൾ മധ്യനിരയിൽ കളിക്കാൻ കഴിയുന്ന ഒരു താരമായി അവനെ വളർത്തിയെടുക്കാനാണ് ശ്രമം. അവൻ പേസിനും സ്പിന്നിനുമെതിരെ നന്നായി കളിക്കുന്നു.”- സങ്കക്കാര പറഞ്ഞു.
സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 183 റൺസാണ് പരഗ് നേടിയത്. 138 ആണ് സ്ട്രൈക്ക് റേറ്റ്.
Story Highlights: Riyan Parag Kumar Sangakkara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here