Advertisement

ഇനി ദോഹയിലേക്ക് എളുപ്പത്തിലെത്താം; മിസൈമീർ ഇൻറർചേഞ്ച് പൂർണമായും തുറന്നു

May 31, 2022
Google News 2 minutes Read

ഖത്തറിലെ അൽ വക്റയിൽനിന്ന് ദോഹയിലേക്കുള്ള റോഡ് ഗതാഗതം എളുപ്പമാക്കുന്ന മിസൈമീർ ഇൻറർചേഞ്ച് പൂർണമായും തുറന്നു നൽകി. ആറ് കിലോമീറ്ററിൽ അധികം നീളമുള്ള പാതയുടെ ഇരുവശങ്ങളിലേക്കുമായി നാലുവരിപ്പാതകളും നിർമ്മിച്ചിട്ടുണ്ട്. ഏറ്റവും തിരക്കേറിയ റൗണ്ട് എബൗട്ടാണ് മൾട്ടിലെവൽ ഇൻറർചേഞ്ചാക്കി മാറ്റിയത്. ഇനിമുതൽ മിസഈദ് റോഡിൽ നിന്നും വരുന്നവർക്ക് റൗദത്തുൽ ഖൈൽ സ്ട്രീറ്റ്, ഡി റിങ് റോഡ്, നുഐജ, ഫെരീജ് അൽ അലി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും.

ലോകകപ്പിനായി ഖത്തർ ഒരുക്കിയ വേദികളിൽ ഒന്നായ അൽ തുമാമ സ്റ്റേഡിയത്തോട് ചേർന്നാണ് മിസൈമീർ ഇൻറർചേഞ്ച്. ഇവിടെ നേരത്തേതന്നെ ഭാഗികമായി ഗതാഗതം ആരംഭിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് പൂർണമായും ഗതാഗത യോഗ്യമാക്കിയത്. ഇന്റർചേഞ്ചുമായി ബന്ധിപ്പിക്കുന്ന റോഡുകളും നവീകരിച്ചതിനാൽ ഇനി ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷ. റൗദത്ത് അൽ ഖെയ്ൽ സ്ട്രീറ്റ് മുതൽ ഡി റിങ് റോഡ് വരെയാണ് നവീകരണം നടത്തിയത്.

Read Also: കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണ്ടേ, എനിക്ക് ആളുകളുടെ മുഖത്ത് നോക്കണ്ടേ…! ക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ജോ ജോസഫിന്റെ ഭാര്യ

ഇൻഡസ്ട്രിയൽ ഏരിയയെയും റൗദത്ത് അൽ ഖൈൽ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പാലവും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. ഫരീജ് അൽ അലി റൗണ്ട് എബൗട്ട് പൊളിച്ചുമാറ്റി സ്ട്രീറ്റ് വികസിപ്പിച്ചിട്ടുണ്ട്. ഹോൾസെയിൽ മാർക്കറ്റ് സ്ട്രീറ്റിലെ ഗതാഗത സിഗ്‌നൽ നീക്കം ചെയ്തിട്ടുണ്ട്. ദോഹ എക്‌സ്പ്രസ് വേയുടെ വികസനത്തിന്റെ ഭാഗമായാണ് സിഗ്‌നൽ നീക്കിയത്. സബാഹ് അൽ അഹമ്മദ് കോറിഡോർ, അൽ വക്ര, അൽ വുഖൈർ എന്നിവിടങ്ങളിൽ നിന്ന് ദോഹയിലേക്ക് പുതിയ റോഡും നിർമ്മിച്ചിട്ടുണ്ട്.

മിസൈദ് റോഡിൽ നിന്നെത്തുന്നവർക്ക് റൗദത്ത് അൽ ഖൈൽ സ്ട്രീറ്റ്, ഡി-റിങ് റോഡ്, നുഐജ, ഫരീജ് അൽ അലി എന്നിവിടങ്ങളിലേക്ക് വേഗമെത്താം.

Story Highlights: Road transport from Al Wakrah to Doha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here