കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണ്ടേ, എനിക്ക് ആളുകളുടെ മുഖത്ത് നോക്കണ്ടേ…! ക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ജോ ജോസഫിന്റെ ഭാര്യ

അതിക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യ ഡോ.ദയ പാസ്‌കല്‍. വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ആരോഗ്യകരമായി സംവാദങ്ങള്‍ നടത്തുവാന്‍ ആശയ ദാരിദ്ര്യം ഉള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. കുടുംബത്തിനെതിരെ അപവാദപ്രചരണം നടത്തുന്നു. തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവണമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞും ജോലി ചെയ്ത് ജീവിക്കണമെന്നും ദയപാസ്‌കല്‍ മാധ്യങ്ങളോട് പറഞ്ഞു.
വളരെ കടുത്ത, ക്രൂരമായ സൈബര്‍ ആക്രമണമാണ് തങ്ങള്‍ നേരിടുന്നത്. വ്യക്തിപരമായി മറുപടി പറയണമെന്ന് ഞങ്ങള്‍ കരുതിയിട്ടില്ല. അതിന് കാരണം തെരഞ്ഞെടുപ്പ് വ്യക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലല്ല. ആരോഗ്യകരമായി സംവാദങ്ങള്‍ നടത്തുവാന്‍ ആശയ ദാരിദ്ര്യം ഉള്ളത് കൊണ്ടാണ് മറുഭാഗം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്. അപവാദ പ്രചാരണം എല്ലാ പരിധിയും വിട്ടത് കൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്. പാര്‍ട്ടി നിയമ നടപടി സ്വീകരിച്ചതിനാല്‍ കേസ് കൊടുക്കുന്നില്ലെന്നും ദയ പറഞ്ഞു.
Story Highlights: Jo Joseph’s wife says he is facing a brutal cyber attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here