‘അതെ സഭയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്, നിയമസഭയുടെ’; മറുപടി പറഞ്ഞ് മുഖ്യമന്ത്രി

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന വിമര്‍ശനത്തിന് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോ ജോസഫ് നിയമസഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജോ ജോസഫിലൂടെ എല്‍ഡിഎഫിന് നൂറ് സീറ്റുകള്‍ തികയ്ക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. (cm pinarayi vijayan on dr jo joseph)
‘ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്. ഏത് സഭയുടെ സ്ഥാനാര്‍ത്ഥയാണെന്നതാണ് ചോദ്യം. അദ്ദേഹം നിയമസഭയുടെ സ്ഥാനാര്‍ത്ഥിയാണ്. തൃക്കാക്കരയില്‍ നിന്നും നിയമസഭയിലേക്കെത്തുന്ന സ്ഥാനാര്‍ത്ഥി’. വിവാദങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചത് ഇങ്ങനെ.
ഉപതെരഞ്ഞെടുപ്പ് 100 സീറ്റുകള്‍ തികയ്ക്കാന്‍ എല്‍ഡിഎഫിന് ലഭിച്ച അസുലഭ അവസരമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തൃക്കാക്കര തങ്ങളുടെ അബദ്ധം തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടത്ത് വച്ച് നടക്കുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read Also: പിണറായി കരുത്തനായ ജന നായകൻ, കെ-റെയിൽ വരണം; കെ.വി തോമസ്
കോണ്‍ഗ്രസിന് നേരെ രൂക്ഷവിമര്‍ശനമാണ് പിണറായി വിജയന്‍ തന്റെ പ്രസംഗത്തില്‍ ഉടനീളം ഉയര്‍ത്തിയത്. ബിജെപിക്ക് ഒരേയൊരു ബദല്‍ ഇടതുപക്ഷം മാത്രമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇത്രയേറെ പ്രാധാന്യം ലഭിക്കാന്‍ കാരണം. എല്‍ഡിഎഫിന്റെ വിജയം നാട് ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃക്കാക്കര എല്‍ഡിഎഫിന് ലഭിച്ച മികച്ച അവസരമാണെന്ന് യുഡിഎഫിന് നന്നായി അറിയാമെന്ന് മുഖ്യമന്ത്രി പറയുന്നു. അതിന്റെ ആവലാതി യുഡിഎഫിന് നന്നായുണ്ട്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പരാജയമാണെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. പ്രതിപക്ഷം വികസന വിരോധികളാണെന്ന വിമര്‍ശനവും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍.
Story Highlights: cm pinarayi vijayan on dr jo joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here