‘പരാതി ചര്‍ച്ചയാകാന്‍ അതിജീവിത തൃക്കാക്കരയില്‍ മത്സരിക്കുന്നുണ്ടോ?’; പരിഹസിച്ച് സിദ്ദിഖ്

നടിയെ ആക്രമിച്ച കേസിലെ വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യത്തെ വിമര്‍ശിച്ച് നടന്‍ സിദ്ദിഖ്. ജഡ്ജിയെ വിശ്വാസമില്ലെങ്കില്‍ പോലും താനാണെങ്കില്‍ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കില്ലെന്നാണ് സിദ്ദിഖ് പറയുന്നത്. വിധി എതിരാണെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് ചെയ്യുകയെന്ന് സിദ്ദിഖ് പറഞ്ഞു. തൃക്കാക്കരയില്‍ വോട്ടുചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്.
അതിജീവിതയുടെ പരാതി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായോ എന്ന ചോദ്യത്തിന് അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്റെ മറുചോദ്യം. വിധി വന്നശേഷം തൃപ്തിയില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുക എന്നതാണ് മര്യാദ. നിയമസംവിധാനത്തിന്റെ പ്രവര്‍ത്തന രീതി അത്തരത്തിലാണെന്നും സിദ്ദിഖ് പറഞ്ഞു.
പാലച്ചുവട് വ്യാസ വിദ്യാലയത്തിലെത്തിയാണ് സിദ്ദിഖ് വോട്ട് രേഖപ്പെടുത്തിയത്. ‘തൃക്കാക്കരയില്‍ വികസനം കൊണ്ടുവരുമെന്നാണ് എല്ലാ സ്ഥാനാര്‍ത്ഥികളും പറയുന്നത്. ഇത് കേള്‍ക്കുമ്പോള്‍ തൃക്കാക്കര ഇനി എങ്ങോട്ട് വികസിപ്പിക്കുമെന്ന് സംശയം തോന്നാറുണ്ട്. കെട്ടിടങ്ങള്‍ കൊണ്ട് തൃക്കാക്കര തിങ്ങിഞെരിഞ്ഞു. റോഡ് നിര്‍മാണത്തിനുള്‍പ്പെടെ ഊന്നല്‍ നല്‍കി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കണം. സിദ്ദിഖ് പറഞ്ഞു.
Story Highlights: siddique against survivor complaint against judge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here