Advertisement

സിദ്ദിഖിന് താത്ക്കാലിക ആശ്വാസം; ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും; ഇടക്കാല ജാമ്യം തുടരും

November 12, 2024
Google News 3 minutes Read
Temporary relief for Siddique The bail plea will be heard next week

യുവനടിയുടെ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന് താത്ക്കാലിക ആശ്വാസം. സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. ഒരാഴ്ചത്തേക്ക് കൂടി ഇടക്കാല ജാമ്യം തുടരുമെന്ന് കോടതി അറിയിച്ചു. ഇക്കാലയളവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകില്ല. അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി അറിയിച്ചു. (Temporary relief for Siddique The bail plea will be heard next week)

സിദ്ദിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗിയാണ് ഹാജരായത്. 2016ല്‍ സിദ്ദിഖ് ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും മൊബൈല്‍ ഫോണും തന്റെ കൈയില്‍ ഇല്ലെന്ന് സിദ്ദിഖ് അറിയിച്ചിട്ടും അന്വേഷണസംഘം നിരന്തരം അത് തന്നെ ചോദിച്ചുകൊണ്ടിരുന്നുവെന്നാണ് സിദ്ദിഖിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ പറഞ്ഞത്. അന്വേഷണവുമായി സിദ്ദിഖ് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. രണ്ട് തവണ തന്റെ കക്ഷി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായെന്നും സിദ്ദിഖിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ അറിയിച്ചു.

Read Also: ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

അന്വേഷണ ഉദ്യോഗസ്ഥന് എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാഗ്മൂലം. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുന്നുവെന്നും ന്യായത്തിന്റെയും, നിഷ്പക്ഷതയുടെയും അതിര്‍വരമ്പുകള്‍ മറികടന്നുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

അതേസമയം, സിദ്ദിഖിന് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. അന്വേഷണവുമായി സഹകരിക്കാത്ത സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന സിദ്ധിഖിന്റ വാദം അംഗീകരിച്ചാണ് കഴിഞ്ഞ തവണ കോടതി രണ്ടാഴ്ച സമയം അനുവദിച്ചത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

Story Highlights : Temporary relief for Siddique The bail plea will be heard next week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here