ഭർത്താവിന് വിവാഹേതര ബന്ധമെന്ന് സംശയം; യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷനുമായി ഭാര്യ

ഭർത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിൽ യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷനുമായി ഭാര്യ. ഹൈദരാബാദിലാണ് സംഭവം. ഭർത്താവിൻ്റെ കാമുകിയെന്ന് സംശയിക്കുന്ന യുവതിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ അഞ്ച് ഗുണ്ടകൾക്കാണ് ഭാര്യ ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ ഭാര്യയെയും ഗുണ്ടകളെയും പൊലീസ് അറസ്റ്റ് ചെയ്തു.
മെയ് 26നാണ് സംഭവം. തൻ്റെ ഭർത്താവ് ശ്രീകാന്ത് വിവാഹേതര ബന്ധത്തിലാണെന്ന് സംശയിച്ച ഭാര്യ ഗായത്രി പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ശ്രീകാന്തും അതിജീവിതയും യുപിഎസ്‌സി മത്സരങ്ങൾക്കായി തയ്യാറെടുക്കവേയാണ് സുഹൃത്തുക്കളായത്. യുവതി ശ്രീകാന്ത്-ഗായത്രി ദമ്പതികളെ ഇടക്കിടെ സന്ദർശിക്കുമായിരുന്നു. 2021 ഒക്ടോബർ മുതൽ 2022 ഫെബ്രുവരി വരെ അവരുടെ വീട്ടിൽ യുവതി താമസിക്കുകയും ചെയ്തു. എന്നാൽ, ഇതിനിടെ ശ്രീകാന്തും യുവതിയുമായി വിവാഹേതര ബന്ധമാണെന്ന് ഗായത്രി ആരോപിക്കുകയും ഇതോടെ യുവതി വീട്ടിൽ നിന്ന് മാറുകയും ചെയ്തു.
മെയ് 26ന് തന്നെ ഗായത്രി വീട്ടിലേക്ക് വിളിച്ചു എന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. വീട്ടിലെത്തിയപ്പോൾ അഞ്ച് പേർ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി. പൊലീസിനോട് പരാതിപ്പെട്ടാൽ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി വിട്ടയക്കുകയായിരുന്നു എന്നും യുവതി പറയുന്നു.
Story Highlights: Woman suspects husband affair rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here