Advertisement

ഗുരുവായൂർ സ്വർണ കവർച്ചാ കേസ്: സഹോദരങ്ങൾ അറസ്റ്റിൽ

June 1, 2022
Google News 2 minutes Read

ഗുരുവായൂർ സ്വർണ കവർച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിലായി. തമിഴ്നാട് സ്വദേശികളായ ചിന്നരാജ (24) , സഹോദരൻ രാജ ( 23 ) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ഒന്നരക്കോടിയുടെ സ്വർണം വിൽക്കാൻ സഹായിച്ചെന്നാണ് ഇവർക്കെതിരായ കുറ്റം.(guruvayoor gold theft case raja brothers arrested)

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

കേസിൽ നേരത്തെ പിടിയിലായ ധർമ്മരാജന്റെ ബന്ധുക്കളാണ് ഇരുവരും. വീട്ടുകാർ സിനിമയ്ക്കു പോയ തക്കം നോക്കി മൂന്നു കിലോ സ്വർണമാണ് ധർമ്മരാജ് കവർന്നത്. മോഷ്ടിച്ച സ്വർണം വിൽക്കാൻ ധർമരാജിന് ചിന്നരാജയും രാജയും സഹായമൊരുക്കി. ഇവരിലൊരാൾ നേരത്തെ പെരുമ്പാവൂരിൽ ടാക്സി ഡ്രൈവറെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.

Story Highlights: guruvayoor gold theft case raja brothers arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here