സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്? സൂചന നല്‍കി ട്വീറ്റ്

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ചില പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിനെ പറ്റി ആലോചിക്കുകയാണെന്ന് സൗരവ് ഗാംഗുലിയുടെ ട്വീറ്റില്‍ പറയുന്നു. പുതിയ തുടക്കത്തിലും എല്ലാവരുടെയും പിന്തുണ വേണമെന്നും ട്വീറ്റില്‍ ഗാംഗുലി പറഞ്ഞു.
‘1992ല്‍ ക്രിക്കറ്റുമായുള്ള എന്റെ യാത്ര തുടങ്ങിയിട്ട് 30ാം വര്‍ഷം തികയുകയാണ്. അതിനുശേഷവും ക്രിക്കറ്റ് എനിക്ക് ഒരുപാട് നേട്ടങ്ങള്‍ നല്‍കി. നിങ്ങളുടെ പിന്തുണയായിരുന്നു അതിലേറ്റവും പ്രധാനം. ഇന്നത്തെ അവസ്ഥയില്‍ എത്താന്‍ എന്നെ സഹായിച്ച, എന്റെ യാത്രയുടെ ഭാഗമായിരുന്ന, എന്നെ പിന്തുണച്ച ഓരോരുത്തര്‍ക്കും നന്ദി.
ഇപ്പോള്‍, ഒരുപാട് പേര്‍ക്ക് സഹായകരമാകുമെന്ന് തോന്നുന്ന എന്തെങ്കിലും തുടങ്ങിവയ്ക്കാന്‍ ആലോചിക്കുകയാണ്. പുതിയ അധ്യായത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെ പിന്തുണ തുടരുമെന്ന് പ്രതീക്ഷിക്കുന്നു’. ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.
— Sourav Ganguly (@SGanguly99) June 1, 2022
Story Highlights: hint about sourav ganguly’s enter to politics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here