Advertisement

‘രാജ്ഞിയെ കാണണം’; ബക്കിങം കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ

June 1, 2022
Google News 2 minutes Read

ഇംഗ്ലണ്ടിലെ ബക്കിങം കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ. ‘രാജ്ഞിയെ കാണണം’ എന്ന ആവശ്യവുമായി കൊട്ടാരത്തിനുള്ളിൽ അതിക്രമിച്ചുകയറിയ കോണർ അറ്റ്റിഡ്ജ് എന്ന 28 വയസുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം.

ഔദ്യോഗിക വാഹനത്തിന് കൊട്ടാര വളപ്പിലേക്ക് കടക്കാൻ വെഹിക്കിൾ ഗേറ്റ് തുറന്നപ്പോൾ ഇയാൾ അതുവഴി അതിക്രമിച്ചുകയറുകയായിരുന്നു. കൊട്ടാരജോലിക്കാരിൽ ഒരാൾ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ‘അകത്തുവന്ന് രാജ്ഞിയെ കാണണം’ എന്ന ആവശ്യവുമായി എത്തിയ ഇയാളെ പൊലീസ് പിടികൂടി.

Story Highlights: Man Arrested Tresspassed Buckingham Palace

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here