കളിമൺ കോർട്ടിന്റെ രാജാവ് നദാൽ തന്നെ; ഫ്രഞ്ച് ഓപ്പണിൽ ജോകോവിച്ചിനെ തകർത്ത് സെമിയിൽ

ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെ തകർത്ത് റാഫേൽ നദാൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോകോവിചിനെ മുട്ടുകുത്തിച്ച നദാൽ സെമിയിലെത്തി. 13 വട്ടം ഫ്രഞ്ച് ഓപ്പൺ കിരീട ജേതാവായ താരമാണ് നദാൽ. കഴിഞ്ഞ വർഷം ഫൈനലിൽ ജോകോവിച് നദാലിനെ കീഴടക്കിയിരുന്നു. ഇന്നലത്തെ ജയത്തോടെ ഈ തോൽവിക്ക് പ്രതികാരം ചെയ്യാനും നദാലിനു കഴിഞ്ഞു.
ആദ്യ സെറ്റിൽ നദാൽ പൂർണ ആധിപത്യം പുലർത്തി. 6-2 എന്ന സ്കോറിന് ഈ സെറ്റ് നദാൽ സ്വന്തമാക്കി. രണ്ടാം സെറ്റിൽ ജോകോവിച് തിരികെവന്നു. 6-4 ആയിരുന്നു സ്കോർ. മൂന്നാം സെറ്റ് 6-2നു സ്വന്തമാക്കിയ നദാൽ വീണ്ടും മുന്നിലെത്തി. ടൈ ബ്രേക്കറിലേക്ക് നീണ്ട നാലാം സെറ്റ് 7-6 (74) എന്ന സ്കോറിനു നേടിയ നദാൽ കളി കയ്യിലാക്കുകയായിരുന്നു. സെമിയിൽ ജർമൻ താരം അലക്സാണ്ടർ സ്വെരെവ് ആണ് നദാലിൻ്റെ എതിരാളി.
Story Highlights: rafael nadal won french open novak djokovic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here