Advertisement

തൃക്കാക്കര തെരഞ്ഞെടുപ്പ്; വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് ഉമ തോമസ്

June 2, 2022
Google News 2 minutes Read

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളുന്നുവെന്നും ഉമ തോമസ് പറഞ്ഞു. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. പി ടി തോമസിനായി ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യതയാണെന്നും ഉമ തോമസ് പറഞ്ഞു.(cyber attack against uma thomas)

സ്ത്രീകള്‍ അപമാനിക്കപ്പെടേണ്ടവരല്ല. അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളികളയുകയാണ് സൈബർ ആക്രമണം. ഭക്ഷണം ഏര്‍പ്പാട് ചെയ്ത് തരാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. പി ടിക്ക് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യമാണ്. അതില്‍ ഒരാളും ഇടപെടേണ്ട.പരാജയഭീതിയാണ് ഇതിന് പിന്നില്‍. അധപതിച്ച പ്രവര്‍ത്തനമാണ് നടത്തികൊണ്ടുപോവുന്നത്. അവരോട് ലജ്ജ തോന്നുന്നു.

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ സ്ത്രീയെന്ന രീതിയിലുള്ള ആക്ഷേപം കേട്ട് കഴിഞ്ഞു. അതില്‍ നിന്ന് തന്നെ പലപ്പോഴും പണ്ട് ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ ചിതയിലേക്ക് ചാടും. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ചാടുമെന്നാണ് പ്രചരിപ്പിച്ചു. അത്തരം സ്ത്രീകള്‍ ഇവിടെ വേണ്ടേ. അവര്‍ മുന്‍പന്തിയില്‍ വരരുതെന്ന നിലപാടാണ് എല്‍ഡിഎഫിലുള്ളതെങ്കില്‍ തിരുത്തപ്പെടണമെന്നും ഉമ തോമസ് പറഞ്ഞു.

എന്നാൽ തൃക്കാക്കരയില്‍ ഒരു മാസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് ഔദ്യോഗിക ജീവിതത്തിലേക്ക് മടങ്ങിയെത്തി. വിജയം ഉറപ്പാണന്നും, യുഡിഎഫ് ക്യാമ്പിലാണ് ആശങ്ക നിഴലിക്കുന്നതെന്നും ഡോ.ജോ ജോസഫ് പറഞ്ഞു.

Story Highlights: cyber attack against uma thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here