Advertisement

‘വീണ്ടും പണിമുടക്ക് നടത്തി പ്രതിസന്ധിയിലാക്കരുത്’; പരിഷ്‌കാര നടപടികളുടെ പാതയിലാണ് കെഎസ്ആർടിസി; ഗതാഗതമന്ത്രി

June 2, 2022
Google News 2 minutes Read

വീണ്ടും പണിമുടക്ക് നടത്തി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കരുതെന്ന് ഗതാഗതമന്ത്രി ആന്റണി. പരിഷ്‌കാര നടപടികളുടെ പാതയിലാണ് കെഎസ്ആർടിസി. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നത് പരിഷ്കാര നടപടിയുടെ ഭാഗമായാണ്. പരിഷ്‌കാര നിർദേശങ്ങൾ നടപ്പായില്ലെങ്കിൽ കെ എസ് ആർ ടി സി പ്രതിസന്ധിയിലേക്ക് പോകുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.(dont make strikes again says antonyraju)

അതേസമയം അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായുള്ള കെ സ്വിഫ്റ്റ് ബസുകളില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരും വോള്‍വോ ബസ്സുകളില്‍ പരിശീലനം നേടിയിട്ടുള്ളതുമായ ഡ്രൈവര്‍മാരെയാണ് കെ സ്വിഫ്റ്റില്‍ നിയമിക്കുന്നതിന് കോര്‍പ്പറേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ കെ സ്വിഫ്റ്റിലെ സേവന വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്നുള്ള സമ്മതപത്രം നല്‍കണം.

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

താത്പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂണ്‍ 10ന് മുമ്പ് ചീഫ് ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടറായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് കെ സ്വിഫ്റ്റിലെ രണ്ട് ഡ്രൈവര്‍മാരില്‍ ഒരു ഡ്രൈവറായി നിയമിക്കുന്നത്. നിവലില്‍ കരാര്‍ അടിസ്ഥാനത്തിലാണ് കെ സ്വിഫ്റ്റില്‍ നിയമനം നടത്തുന്നത്. രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെയാണ് ഓരോ കെ സ്വിഫ്റ്റ് ബസ്സിലും നിയമിച്ചത്.

Story Highlights: dont make strikes again says antonyraju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here