ഗൂഗിൾ മീറ്റ് ഡ്യുവോയിൽ ലയിക്കുന്നു

ഗൂഗിളിൻ്റെ വിഡിയോ കോളിംഗ് പ്ലാറ്റ്ഫോമുകളായ മീറ്റും ഡ്യുവോയും ലയിക്കുന്നു. മീറ്റിലെ എല്ലാ സൗകര്യങ്ങളും വരും ദിവസങ്ങളിൽ ഡ്യുവോയിൽ സമന്വയിപ്പിക്കും. ഈ വർഷം അവസാനത്തോടെ ഡ്യുവോയുടെ പേര് മാറ്റി ഗൂഗിൾ മീറ്റ് എന്നാക്കും. വ്യക്തിപരമായ വിഡിയോ കോളുകൾക്ക് വേണ്ടിയാണ് ഡ്യുവോ വികസിപ്പിച്ചത്. വിഡിയോ കോൺഫറൻസുകളാണ് ഗൂഗിൾ മീറ്റിൻ്റെ പ്രാഥമിക ധർമ്മം.
ഡ്യുവോ ഉപയോക്താക്കൾ പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്താൽ മതിയാവും. ഈ മാസം മുതൽ ആപ്പിൽ പുതിയ സൗകര്യങ്ങൾ വന്നുതുടങ്ങും. ലൈവ് സ്ട്രീം സംവിധാനം ആരംഭിക്കും. മീറ്റിൽ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 32ൽ നിന്ന് 100 ആക്കി ഉയർത്തും. ജിമെയിൽ, ഗൂഗിൾ കലണ്ടർ തുടങ്ങി ഗൂഗിളിൻ്റെ മറ്റ് ആപ്പുകളുമായും ഡ്യുവോ സിങ്ക് ചെയ്യപ്പെടും.
Story Highlights: Google Merging Duo Meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here