പഞ്ചാബിൽ വി.ഐ.പി സുരക്ഷ ഏഴിന് പുനഃസ്ഥാപിക്കും

പഞ്ചാബിൽ ജനപ്രതിനിധികൾ ഉൾപ്പെടെ 434 പേരുടെ പൊലീസ് സുരക്ഷ പുനഃസ്ഥാപിക്കും. ഈ മാസം ഏഴ് മുതൽ സുരക്ഷ പുനഃസ്ഥാപിക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതി നിർദേശിച്ചു. സുരക്ഷ ഈ മാസം ഏഴു മുതൽ പുനഃസ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. വിധി പഞ്ചാബ് സർക്കാരിന് കനത്ത തിരിച്ചടിയായി. സുരക്ഷ റദ്ദാക്കിയ വി.ഐ.പികളുടെ പട്ടികയിലുൾപ്പെട്ട ഒരാളാണ് കോടതിയെ സമീപിച്ചത്.
വി.ഐ.പികൾക്കുള്ള പൊലീസ് സുരക്ഷ പിൻവലിച്ചതിനു പിന്നാലെ പഞ്ചാബി ഗായകൻ സിദ്ദു മൂസ വാല വെടിയേറ്റു മരിച്ചിരുന്നു. ഇതോടെ ഭഗവന്ത് മാൻ നേതൃത്വം നൽകുന്ന എ.എ.പി സർക്കാരിനെതിരെ കടുത്ത വിമർശനമുയരുകയും ചെയ്തു. എന്തുകൊണ്ടാണ് സിദ്ദുവിന്റെ സുരക്ഷ ഒഴിവാക്കിയതെന്ന് എ.എ.പി സർക്കാരിനോട് ചോദിച്ചിരുന്നു.
Read Also: സിദ്ദു മൂസെവാലയുടെ കൊലപാതകം; തിരിച്ചടി നല്‍കുമെന്ന് ഭീഷണി സന്ദേശം
ബ്ലൂസ്റ്റാർ ഓപറേഷന്റെ വാർഷികദിനമായ ജൂൺ ആറിന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിനായി സൈനികരെ ആവശ്യമുണ്ടെന്നായിരുന്നു സർക്കാരിന്റെ മറുപടി.
Story Highlights: HC orders Punjab govt to restore security of 423 VIPs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here