മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച: പിഴവ് പൊലീസിന്റേത്, സൂപ്രണ്ടിനെ ബലിയാടാക്കുന്നു; കെജിഎംഒഎ

കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി കെജിഎംഒഎ. കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ നാളെ ഓ.പി ബഹിഷ്‌കരിച്ച് സമരമെന്ന് കെജിഎംഒഎ അറിയിച്ചു. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് കെജിഎംഒഎ അറിയിച്ചു. പിഴവ് പൊലീസിന്റേതെന്നും സൂപ്രണ്ടിനെ ബലിയാടാക്കിയെന്നും കെജിഎംഒഎ ജില്ലാ സെക്രട്ടറി പറഞ്ഞു.(kgmoa will protest tomorrow over kuthiravattam mental hospital)
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യമന്ത്രിയിടപെട്ട് സൂപ്രണ്ട് ഡോ. കെ സി. രമേശനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സുരക്ഷാ വീഴ്ചയിൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കുകയാണെന്നാണ് കെജിഎംഒഎ ആരോപിക്കുന്നത്.
കുതിരവട്ടം ആശുപത്രിയടക്കം കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ നാളെ കരിദിനം ആചരിക്കും. റിമാൻഡ് പ്രതിയുടെ സുരക്ഷ പൊലീസിന്റെ ഉത്തരവാദിത്വമാണെന്നും പിഴവ് പൊലീസിന്റെ ഭാഗത്ത് നിന്നാണുണ്ടായതെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. വിഷയത്തെ നിയമപരമായി നേരിടും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതായും കെജിഎംഒഎ വിശദീകരിച്ചു.
Story Highlights: kgmoa will protest tomorrow over kuthiravattam mental hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here