‘സോണിയ ഗാന്ധി വേഗം സുഖം പ്രാപിക്കട്ടെ’; പ്രധാനമന്ത്രി മോദി

കൊവിഡ് പോസിറ്റീവായ കോൺഗ്രസ് അധ്യക്ഷ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിനു പിന്നാലെയാണ് സോണിയ ഗാന്ധി കൊവിഡ് പോസിറ്റീവായത്. “കോൺഗ്രസ് അധ്യക്ഷ ശ്രീമതി സോണിയാ ഗാന്ധിജി കൊവിഡിൽ നിന്ന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ബുധനാഴ്ച വൈകിട്ടാണ് സോണിയ ഗാന്ധി കൊവിഡ് പോസിറ്റീവായത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് കോൺഗ്രസ് പ്രസിഡൻ്റിനുള്ളത്. സോണിയ സ്വയം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ജൂൺ 8നു മുൻപ് ഇഡിക്ക് മുന്നിൽ ഹാജരാവണം.
Wishing Congress President Smt. Sonia Gandhi Ji a speedy recovery from COVID-19.
— Narendra Modi (@narendramodi) June 2, 2022
കോൺഗ്രസിന്റെ പാർട്ടി മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് കേസ്. 2012ൽ സുബ്രഹ്മണ്യ സ്വാമിയാണ് രാഹുലും സോണിയയും ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകുന്നത്. 2014ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം നേതാക്കൾക്ക് കേസ് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
Story Highlights: PM Modi wishes speedy recovery to Sonia Gandhi after she contracts Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here