ഷഹാന ഏറ്റുവാങ്ങിയത് ക്രൂരമായ പീഡനങ്ങൾ; ഡയറിക്കുറിപ്പ് പുറത്ത്

കോഴിക്കോട് നടിയും മോഡലുമായ ഷഹാനയ്ക്ക് ക്രൂരമായ പീഢനങ്ങള്‍ ഏറ്റുവാങ്ങിയെന്ന് രേഖപ്പെടുത്തിയ ഡയറിക്കുറുപ്പുകള്‍ പുറത്ത്. മേയ് 13നായിരുന്നു പറമ്പില്‍ ബസാറില്‍ വാടക വീട്ടില്‍ ഷഹാന തൂങ്ങിമരിച്ചത്. കേസില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്നു പറഞ്ഞ് സജാദിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും ഡയറിയില്‍ കുറിച്ചിട്ടിട്ടുണ്ട്. സജാദിന്റെ മാതാവിനെയും സഹോദരിയെയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു ഷഹാനയുടെ സഹോദരന്‍ പരാതി നല്‍കി.
മോഡല്‍ ഷഹാന ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയതായി രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സജാദും കുടുംബവും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും ചെയതു. ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ ബ്രഡ് മാത്രമാണ് കഴിക്കാന്‍ നല്‍കാറ്. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്നും ഡയറിയിലുണ്ട്. സജാദിന്റെ വീട്ടില്‍ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയായിരുന്നു. പിന്നീടായിരുന്നു ഷഹാനയും സജാദും വീട് മാറി താമസിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ലഹരിക്കടിമയായ സജാദ് ദിവസവും ഷഹാനയെ മര്‍ദിക്കാറുണ്ടായിരുന്നു. മരണദിവസവും ഷഹാനയ്ക്ക് ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്.
ഷഹാന ഏറ്റുവാങ്ങിയ പീഡനങ്ങള്‍ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. ഈ ഡയറിയാണ് സഹോദരന്‍ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണറ്# കെ.സുദര്‍ശന് കൈമാറിയത്. കേസില്‍ സഹോദരി ഷഹാനയെ നിത്യവും മര്‍ദിച്ച സജാദിന്റെ മാതാവിനെയും സഹോദരിയെയും പ്രതി ചേര്‍ക്കണം എന്നാവശ്യപ്പെട്ടു പരാതിയും നല്‍കി.
Story Highlights: shahana personal diary details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here