Advertisement

കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്പെൻഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ; പ്രതിഷേധത്തേപ്പറ്റി അറിയില്ലെന്ന് ആരോ​ഗ്യമന്ത്രി

June 2, 2022
Google News 2 minutes Read
minister veena george against central govt

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങൾ നവീകരിക്കും. അതിനുള്ള നടപടികൾ തുടർന്നു വരികയാണെന്നും മന്ത്രി പറഞ്ഞു. ലഭിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. ഡോക്ടർമാരുടെ പ്രതിഷേധത്തേക്കുറിച്ച് അറിയില്ല.(suspension of kuthiravattom mental hospital superintendent)

ഡോ.കെ. സി രമേശനെതിരേ ഉണ്ടായ അന്യായമായ നടപടി ഡോക്ടർ മാരുടെ മനോവീര്യം കെടുത്തുമെന്നും തികച്ചും ഏകപക്ഷീയവുമാണെന്നും ഇതിനെതിരേ സംഘടനാപരമായും നിയമപരമായും ഏതറ്റം വരേയും നീങ്ങുമെന്നും കെജി എം ഒ എ കോഴിക്കോട് ജില്ലാസമിതി പറഞ്ഞു.

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന റിമാന്റ് തടവുകാരുടെ സുരക്ഷാ ചുമതല പൂർണ്ണമായും പൊലീസിനാണെന്നിരിക്കേ തടവുപുള്ളികൾ ആശുപത്രിയിൽ നിന്ന് രക്ഷപെടുന്നത് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയായി വരുത്തിത്തീർക്കുന്ന നടപടി തികച്ചും ബാലിശമാണെന്ന് സമിതി വിലയിരുത്തി.

കോഴിക്കോട് ജില്ലയിൽ നാളെ ആരോഗ്യ സ്ഥാപനങ്ങളിൽ കരി ദിനം ആചരിക്കും. ഗവ മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ നാളെ ഓപി ബഹിഷ്കരിച്ച് ധർണ നടത്തും. തുടർന്നും അനുകൂല നടപടികളുണ്ടായില്ലെങ്കിൽ ജില്ല മുഴുവനും സംസ്ഥാനത്തേക്കും സമരം വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ കോഴിക്കോട് ജില്ലാസമിതി അറിയിച്ചു.

Story Highlights: suspension of kuthiravattom mental hospital superintendent

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here