തൃക്കാക്കര ജനവിധി ആദ്യമറിയാം ട്വന്റിഫോറിൽ; നാളെ പുലർച്ചെ 5 മണി മുതൽ തത്സമയം

തൃക്കാക്കര ജനവിധി ആദ്യമറിയാം ട്വന്റിഫോറിൽ. പുലർച്ചെ 5 മണി മുതൽ തത്സമയം സമഗ്ര കവറേജാണ് ട്വന്റിഫോർ ഒരുക്കിയിരിക്കുന്നത്. ലീഡ് നിലയും ഫലവും ഏറ്റവുമാദ്യം പ്രേക്ഷകരെ അറിയിക്കാൻ ട്വന്റിഫോർ സജ്ജമായി കഴിഞ്ഞു.
നാളെ രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ. എന്നാൽ പുലർച്ചെ 5 മണി മുതൽ തന്നെ സമഗ്ര വിവരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണവുമായി ട്വന്റിഫോർ പ്രേക്ഷകർക്ക് മുന്നിലെത്തും.
തൃക്കാക്കരയിൽ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും
അഭിമാന പ്രശ്നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാൻ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊൻതൂവലായ് മാറുകയും ചെയ്യും.
ആഞ്ഞടിച്ച പിണറായി തരംഗത്തിലും തൃക്കാക്കര ഇടത് ചരിഞ്ഞിട്ടില്ല. ഇത്തവണ കോട്ട കാക്കാൻ ചുമതല പ്രതിപക്ഷ നേതാവിനും കെ.പി.സി.സി അധ്യക്ഷനും നേരിട്ടായിരുന്നു. പതിനയ്യായിരത്തിന്റെ കരുത്തുള്ള മണ്ഡലത്തിൽ ഇരട്ടി ഭൂരിപക്ഷത്തിൽ അനായാസ വിജയമാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. അമിത ആത്മവിശ്വാസം ചെറുതായി പാളിയിട്ടുണ്ടെന്ന ആശങ്ക യു.ഡിഎഫിനുണ്ട്. അതി ശക്തമായ മത്സരമാണ് ഇടതുമുന്നണി കാഴ്ചവച്ചത്. വൻഭൂരിപക്ഷം പ്രതീക്ഷിച്ച യുഡിഎഫ് കഷ്ടിച്ച് കടന്നു കൂടിയെങ്കിലെന്ന് ആഗ്രഹിക്കുന്നു. അഥവ പരാജയമാണെങ്കിൽ മറുപടി പറയണ്ടേത് പ്രതിപക്ഷ നേതാവും കെ.പി സി സി അധ്യക്ഷനുമാണ് ചോദ്യങ്ങൾ ഉന്നയിക്കാൻ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പളളിയുമൊക്കെ അകത്തും പുറത്തുമുണ്ടാകും തൃക്കാക്കര പോലെ ഉറച്ച മണ്ഡലം സംരക്ഷിക്കാൻ പറ്റിയില്ലെങ്കിൽ കേരളത്തിൽ കോൺഗ്രസിന്റെ ഭാവിയെന്തെന്ന ചോദ്യവും ഉന്നയിക്കപ്പെടും യു.ഡി.എഫിൽ അതൃപ്തരായി തുടരുന്ന ലീഗ് ഉൾപ്പെടെയുള്ള ഘടക കക്ഷികൾ വീണ്ടും അസ്വസ്ഥരാകും.
നൂറ് തികയ്ക്കാൻ സാധിച്ചാൽ മുഖ്യമന്ത്രി വീണ്ടും കരുത്തനാകും. എറണാകുളം ജില്ലയിൽ മന്ത്രി പി. രാജീവ് അജയ്യനാകും. സിൽവർ ലൈൻ ഉൾപെടെ പ്രതിപക്ഷ ആരോപണങ്ങൾ ജനം തള്ളിയെന്ന് വ്യാഖ്യാനിക്കപ്പെടും.
Story Highlights: thrikakkara election 24 plans total coverage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here