Advertisement

‘തൃക്കാക്കര തെരെഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയായിരിക്കും’; മുൻ ഡി സി സി സെക്രട്ടറി എംബി മുരളീധരൻ ട്വന്റിഫോറിനോട്

June 2, 2022
Google News 3 minutes Read

തൃക്കാക്കര തെരെഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയായിരിക്കുമെന്ന് മുൻ ഡി സി സി സെക്രട്ടറി എംബി മുരളീധരൻ. കോൺഗ്രസിനോടുള്ള അതൃപ്‌തിയും അസ്വാരസ്യവും തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മുൻ കോൺഗ്രസ് നേതാവ് എംബി മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു.(thrikkakara election udf will loose says mb muraleedharan)

Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്

‘അതൃപ്‌തരായിട്ടുള്ള കോൺഗ്രസ് നേതാക്കളാണ് ഇത്തവണ തൃക്കാക്കരയിൽ ഉണ്ടായത്, അതുകൊണ്ട് ആത്മാർത്ഥമായിട്ടുള്ള പ്രവർത്തനം നടക്കാൻ സാധ്യത കുറവാണ്. ഒരുപാട് നേതാക്കന്മാർ തമ്പടിച്ച് പ്രവർത്തിച്ചു അതെല്ലാം പുറമെ കാണുന്ന പ്രവർത്തനങ്ങൾ മാത്രമാണ്. തെരെഞ്ഞെടുപ്പ് ഫലം പ്രതിപക്ഷ നേതാവിന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയായിരിക്കും. ആരോടും ആലോചിക്കാതെയാണ് വി ഡി സതീശൻ തീരുമാനങ്ങൾ എടുക്കുന്നതും. ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള അതൃപ്‌തിയും അസ്വാരസ്യവും തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കും’- എംബി മുരളീധരൻ ട്വന്റിഫോറിനോട് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ജനവിധി അറിയാന്‍ ഇനി ഇരുപത്തിനാല് മണിക്കൂറിന്‍റെ മാത്രം കാത്തിരിപ്പ്. നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ വോട്ടെണ്ണല്‍ തുടങ്ങും. എട്ടര മണിയോടെ ആദ്യ സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും എത്തും. വന്‍ ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികൾ.

239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളും. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും.

Story Highlights: thrikkakara election udf will loose says mb muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here