ജൂണ്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിനും ഡീസലിനും വില കൂടി

2022 ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം രാത്രി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജൂണ്‍ മാസത്തില്‍ രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടിയിട്ടുണ്ട്.
സൂപ്പര്‍ 98 പെട്രോളിന്റെ വില 3.66 ദിര്‍ഹത്തില്‍ നിന്ന് 4.15 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു. കഴിഞ്ഞ മാസം 3.55 ദിര്‍ഹമായിരുന്ന സ്‍പെഷ്യല്‍ 95 പെട്രോളിന് ജൂണ്‍ മാസത്തില്‍ 4.03 ദിര്‍ഹമായിരിക്കും വില. ഇ-പ്ലസ് പെട്രോളിന് 3.96 ദിര്‍ഹമായിരിക്കും ഈ മാസത്തെ വില. മെയ് മാസത്തില്‍ ഇത് 3.48 ദിര്‍ഹമായിരുന്നു.
⛽ Monthly Fuel Price Announcement:
— Emarat (امارات) (@EmaratOfficial) May 31, 2022
June 2022 fuel prices released by the #UAE Fuel Price Follow-up Committee pic.twitter.com/jX0lrEAfIF
Read Also: മങ്കി പോക്‌സ്; സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം
അതേസമയം ഡീസല്‍ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. മെയ് മാസത്തില്‍ 4.08 ദിര്‍ഹമായിരുന്ന ഡീസല്‍ വില 4.14 ദിര്‍ഹമായാണ് വര്‍ധിച്ചിരിക്കുന്നത്.
Story Highlights: UAE petrol and diesel prices to increase in June 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here