Advertisement

കുറഞ്ഞ പോളിംഗില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

June 3, 2022
0 minutes Read

നഗരമണ്ഡലമായ തൃക്കാക്കരയില്‍ ഇത്തവണ കണ്ടത് ഇതുവരെ കണ്ടതില്‍ ഏറ്റവും കുറഞ്ഞ പോളിംഗാണ്. ആ പോളിംഗില്‍ തന്നെയാണ് എല്ലാ മുന്നണികളുടെയും പ്രതീക്ഷ. പോളിംഗ് കുറഞ്ഞത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് എല്‍ഡിഎഫ് പറയുമ്പോള്‍ തങ്ങളുടെ വോട്ടുകളെല്ലാം പെട്ടിയിലാക്കിയെന്നാണ് യുഡിഎഫിന്റെ മറുവാദം. ട്വന്റി ട്വന്റിയുടെ വോട്ടുകളാണ് പോള്‍ ചെയ്യാപ്പെടാതെ പോയതെന്നും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

68.75% പോളിംഗ് മാത്രമാണ് തൃക്കാക്കരയില്‍ ഇത്തവണ രേഖപ്പെടുത്തിയത്. 2011ലാണ് മണ്ഡലം രൂപീകരിക്കുന്നത്. അതിന് ശേഷം 2009, 14, 19 വര്‍ഷങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പും, 2011, 2016 , 21 വര്‍ഷങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും മണ്ഡലത്തില്‍ നടന്നു. ഈ വര്‍ഷങ്ങളിലെല്ലാം പോളിംഗ് എഴുപത് ശതമാനം കടന്നിരുന്നെങ്കില്‍ നാലാം തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി മണ്ഡലത്തില്‍ പോളിംഗ് എഴുപതില്‍ കുറഞ്ഞ് 68ലെത്തി.

മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍. പിന്നാലെ പ്രതിപക്ഷനേതാവ്, പ്രതിപക്ഷ എംഎല്‍എമാര്‍ കോണ്‍ഗ്രസ് നേതാക്കള്‍. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ നടക്കുന്ന നേര്‍ക്കുനേര്‍ പോരായി വിലയിരുത്തപ്പെട്ടിരുന്നു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. മണ്ഡലമിളക്കി മറിച്ചുള്ള പ്രചാരണമാണ് ഇരുമുന്നണികളും നടത്തിയത്. എന്നിട്ടും പോളിംഗ് കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന സസ്പെന്‍സിനാണ് അല്‍പ്പ സമയത്തിനകം വിരാമമാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top