‘കൊച്ചിക്ക് പഴയ കൊച്ചിയാകാനാണ് വിധി’: എം എം മണി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടണ്ണല്‍ പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി എം.എം മണി എംഎൽഎ. കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്ന് എം.എം മണി. അതേസമയം തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്.
“കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ്(തെരഞ്ഞെടുപ്പ്) വിധിയെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്ത്. ഉപതെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച് സിപിഐഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. പരാജയം സർക്കാരിനെതിരായ വിധിയെഴുത്തല്ല. തോൽവി അവിശ്വസനീയമാണ്. വ്യത്യസ്‍തമായ ജനവധിയാണ് ഉണ്ടായിരിക്കുന്നത് സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു.
മുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പിനെ നയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് നയിച്ചത് ജില്ലാ നേതൃത്വമാണ്. മുഖ്യമന്ത്രിയുടെ പരിപാടിയും മന്ത്രിമാരുടെ പരിപാടിയും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടത്തിയത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കോ പാർട്ടി സെക്രട്ടറിക്കോ ഇതിൽ ബന്ധമില്ലെന്നും സിഎൻ മോഹനൻ കൂട്ടിച്ചേർത്തു.
Story Highlights: thrikkakara by election result 2022, mm mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here