മുഖ്യമന്ത്രിക്ക് ഏറ്റ തിരിച്ചടിയെന്ന് കെ.കെ.രമ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രിക്ക് ഏറ്റ തിരിച്ചടിയെന്ന് കെ.കെ.രമ എംഎല്‍എ. ജനാധിപത്യ മതനിരപേക്ഷ കേരളത്തിനുള്ളതാണ് ഈ വിജയം. പിണറായി വിജയന്‍ എന്ന ഏകാധിപതിയുടെ തലക്കേറ്റ പ്രഹരം കൂടിയാണ് ഈ വിജയമെന്ന് കെ.കെ.രമ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നു തൃക്കാക്കരയില്‍ ഈ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തിരുന്നത്. അവിടെ ക്യാമ്പ് ചെയ്ത് കൊണ്ട് എല്ലാ മന്ത്രിമാരും എംഎല്‍എമാരും പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ഈ സര്‍ക്കാരിനാകെ ഏറ്റ തിരിച്ചടിയാണ് തൃക്കാക്കരയിലേതെന്നും കെ.കെ.രമ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മികച്ച ലീഡിലേക്ക് നീങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ്. ഉമ ലീഡെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ആഹ്‌ളാദം പ്രകടിപ്പിച്ചു.
പി.ടി തോമസിനെ വാഴ്ത്തിയും ഉമാ തോമസിനെ അഭിനന്ദിച്ചുമുള്ള മുദ്രാവാക്യം വിളിയില്‍ പിന്നീട് കാര്യമായി പരമാര്‍ശിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വിട്ട് എല്‍ഡിഎഫിലേക്ക് പോയ മുതിര്‍ന്ന നേതാവ് കെ.വി.തോമസാണ്. പിന്നെ കണ്ടോളാം എന്നായിരുന്നു തോമസിനോടുള്ള പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
ആദ്യറൗണ്ടില്‍ തന്നെ പ്രതീക്ഷിച്ചതിലും ഏറെ ലീഡ് ഉമാ തോമസ് പിടിച്ചതോടെയാണ് ആവേശഭരിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളജിന് മുന്നില്‍ മുദ്രാവാക്യം വിളിയുമായി ഇറങ്ങിയത്.
ഇതിനിടെ ഗംഭീര വിജയവഴിയില്‍ മുന്നേറുന്ന ഉമാ തോമസിനെ അനുമോദിച്ച് കെ.വി തോമസ് രംഗത്ത് വന്നു. ഉമയുടേത് മികച്ച വിജയമാണെന്നും ജയത്തിന് ഉമയയേയും പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കളേയും അഭിനന്ദിക്കുന്നതായും കെ.വി.തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
ജനാധിപത്യത്തില്‍ ജനങ്ങളുടെ തീരുമാനമാണ് അന്തിമമായി അംഗീകരിക്കേണ്ടത്. ഇന്ന് രാവിലേയും പലരുമായി ചര്‍ച്ച ചെയ്തപ്പോള്‍ എല്‍ഡിഎഫിന് അനുകൂലമായ ട്രന്‍ഡാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. അതില്‍ നിന്ന് വ്യത്യമായി എന്തുകൊണ്ടാണ് ഇതിങ്ങനെയാണ് സംഭിച്ചതെന്ന് കൂട്ടായ ചര്‍ച്ചയിലൂടെ മാത്രമെ പറയാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ സ്വഭാവികം മാത്രമാണ്. ഇപ്പഴല്ല, തനിക്കെതിരായി കുറെകാലമായി കോണ്‍ഗ്രസുകാര്‍ പ്രതികരിക്കുന്നുണ്ട്. അത് മാന്യമായ ഭാഷയിലുമുണ്ട് അല്ലാതേയും ഉണ്ട്. കോണ്‍ഗ്രസിന്റെ ശക്തമായ മണ്ഡലമാണ് തൃക്കാക്കര അവിടെ എല്‍ഡിഎഫിന് തിരിച്ചുവരുക എന്നത് പ്രയാസകരമായ കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here