ചരിത്ര വിജയമെന്ന് ഉമ്മൻ ചാണ്ടി;
പിടിവാശിക്കാർക്കുള്ള മറുപടിയെന്നാണ് എ.കെ ആന്റണി

ഉമാ തോമസിന്റേത് ചരിത്ര വിജയമെന്ന് ഉമ്മൻ ചാണ്ടി.
25,084 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസ് ജയിച്ചത്. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. ഈ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.
പിടിവാശിക്കാർക്കുള്ള മറുപടിയെന്നാണ് എ.കെ ആന്റണി ഉമാ തോമസിന്റെ വിജയത്തിൽ പ്രതികരിച്ചത്. പിണറായിയുടെ മുഖത്തേറ്റ അടിയെന്ന് കെ.സി വേണുഗോപാലും പ്രതികരിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂരും രംഗത്ത് വന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അന്തിമഫലം പുറത്തുവരുമ്പോൾ ഉമാ തോമസ് തകർപ്പൻ വിജയം നേടുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. അവർക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും കേരളത്തിനും അഭിനന്ദനങ്ങൾ!. ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: oommen chandy about uma thomas victory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here