മഹാരാജാസിന് മുന്നില്‍ കെ.വി.തോമസിനെതിരെ മുദ്രാവാക്യം

തൃക്കാക്കരയില്‍ യുഡിഎഫ് വ്യക്തമായ മുന്നേറ്റം തുടരുന്നതിനിടയില്‍ മഹാരാജാസിന് മുന്നില്‍ കെ.വി.തോജമസിനെതിരെ മുദ്രാവാക്യം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് വേദിയിലെത്തിയിലെത്തിയതുള്‍പ്പെടെ ഉയര്‍ത്തിയാണ് കെ.വി.തോമസിനെതിരെ മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. നഗരത്തില്‍ യുഡിഎഫ് അനൂകൂല മുന്നേറ്റമാണ് നടക്കുന്നത്. യുഡിഎഫ് ക്യാമ്പില്‍ ഇതിനോടകം ആഘോഷങ്ങള്‍ തുടങ്ങി കഴിഞ്ഞു. പലയിടങ്ങളിലും മുദ്രാവാക്യം വിളികളെല്ലാം ആരംഭിച്ചു.
വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലെത്തുമ്പോള്‍ യുഡിഎഫിന്റെ ഉമാ തോമസ് കരുത്ത് തെളിയിച്ചിരിക്കുകയാണ്. പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.
നിലവില്‍ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വോട്ടുകള്‍ പതിനാലായിരത്തിലേക്ക് അടുക്കുകയാണ്. എന്‍ഡിഎയുടെ വോട്ട് ആയിരം കടന്നു.
തൃക്കാക്കരയില്‍ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാന്‍ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊന്‍തൂവലായ് മാറുകയും ചെയ്യും
Story Highlights: Slogan against KV Thomas in front of the Maharajas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here