വോട്ടെണ്ണൽ മൂന്നാം റൗണ്ടിൽ; തൃക്കാക്കരയിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ

തൃക്കാക്കര തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലെത്തുമ്പോൾ യുഡിഎഫിന്റെ ഉമാ തോമസ് കരുത്ത് തെളിയിച്ചിരിക്കുകയാണ്. പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. ( thrikakkara udf gets sweeping lead )
നിലവിൽ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വോട്ടുകൾ പതിനാലായിരത്തിലേക്ക് അടുക്കുകയാണ്. എൻഡിഎയുടെ വോട്ട് ആയിരം കടന്നു.
തൃക്കാക്കരയിൽ യുഡിഎഫ് അനുകൂല ട്രെൻഡ് അണികളെ ആവശത്തിലാഴ്ത്തിയിരിക്കുകയാണ്. പലയിടങ്ങളിലും മുദ്രാവാക്യം വിളികളെല്ലാം ആരംഭിച്ചുകഴിഞ്ഞു.
Story Highlights: thrikakkara udf gets sweeping lead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here