‘മൂന്ന് മുന്നണികളും കരുതിയിരുന്നോളു’; ഇനി പോരാട്ടം തങ്ങളോടെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ കേരളത്തിലെ മുഖ്യധാരാ പാര്‍ട്ടികള്‍ക്കും അവരുടെ മുന്നണികള്‍ക്കും വെല്ലുവിളിയുമായി ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം. മൂന്നു മുന്നണികളും കരുതി വച്ചോളൂ, എതിരാളികളെ കുറ്റം പറഞ്ഞു മാത്രം നേരിടാവുന്ന അവസാന ഇലക്ഷനും കഴിഞ്ഞിരിക്കുന്നു ഇനി രാഷ്ട്രീയ പോരാട്ടം ആം ആദ്മിയോടാണെന്നും സംസ്ഥാന നേതൃത്വത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.(AAP challenges UDF LDF BJP to fight with them in coming elections)
ആം ആദ്മി പാര്‍ട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മൂന്നു മുന്നണികളും കരുതി വെച്ചോളൂ! എതിരാളികളെ കുറ്റം പറഞ്ഞു മാത്രം നേരിടാവുന്ന അവസാന ഇലക്ഷനും കഴിഞ്ഞിരിക്കുന്നു! ഇനി രാഷ്ട്രീയ പാര്‍ട്ടികളുടെ പോരാട്ടം, നേരിന്റെയും, നന്മയുടെയും പക്ഷത്ത് നിന്ന് പോരാടുന്ന ആം ആദ്മി പാര്‍ട്ടിയോടാണ്. കേരളത്തിലെ ജനങ്ങളോടാണ്.
കേരളത്തില്‍ ട്വന്റി20യുമായി ചേര്‍ന്ന് ജനക്ഷേമ സംഖ്യം ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കിഴക്കമ്പലത്ത് എത്തിയ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളായിരുന്നു സഖ്യം പ്രഖ്യാപിച്ചത്. എന്നാല്‍, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്ന് പറഞ്ഞ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സഖ്യം തയ്യാറായിരുന്നില്ല.
എന്നാൽ വീണ്ടും അധികാരത്തിലെത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ വിലയിരുത്തിയതിന്റെ ഫലമാണ് തൃക്കാക്കരയിലെ ഉപതെരഞ്ഞടുപ്പ് ഫലം. അധികാരം കിട്ടിയാല്‍ എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ക്ക് ജനങ്ങള്‍ കൊടുത്ത മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും സാബു എം ജേക്കബ് വിമര്‍ശിച്ചിരുന്നു.
Story Highlights: AAP challenges UDF LDF BJP to fight with them in coming elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here