കൊവിഡ് കൂടുന്നു; ഷാങ്ഹായിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന

ഷാങ്ഹായിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന. രണ്ടുമാസം നീണ്ട സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് രണ്ടുദിവസം തികയുന്നതിന് മുന്‍പാണ് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. നഗരത്തിലെ ജിന്‍ഗാന്‍, പുടോങ് മേഖലയിലാണ് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ചൈനയിലെ പ്രധാന നഗരമായ ഷാങ്ഹായില്‍ മാര്‍ച്ച് 28നാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. നാല് ദിവസത്തേക്ക് പറഞ്ഞ നിയന്ത്രണം രണ്ട് മാസത്തേക്ക് നീട്ടുകയും ചെയ്തു. ഈ നിയന്ത്രണം പിന്‍വലിച്ചിട്ടും ഏഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും നിയന്ത്രണം.
ഷാങ്ഹായിലെ കടകളില്‍ പ്രവേശിക്കുന്നതിലും പൊതുഗതാഗതം ഉപയോഗിക്കുന്നതിലും 72 മണിക്കൂറിലെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. നഗരത്തില്‍ സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി മാസ് കൊവിഡ് ടെസ്റ്റുകള്‍ പുരോഗമിക്കുകയാണ്.
Story Highlights: again lockdown imposed in Shanghai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here