Advertisement

ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കാൻ കേജ്‌രിവാൾ; ഞായറാഴ്ചകളിൽ ദേശീയ ഗാനാലാപനം സംഘടിപ്പിക്കും

June 4, 2022
Google News 2 minutes Read
aravind kejriwal installs 500 flag posts

ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഫഌഗ് കോഡ് ഉറപ്പ് വരുത്താൻ അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളിലും ദേശിയ ഗാനാലാപനം നടത്തുമെന്നും കേജ്രിവാൾ പറഞ്ഞു. ( aravind kejriwal installs 500 flag posts )

ഫഌഗുകൾ സ്ഥാപിച്ചയിടത്ത് ഞായറാഴ്ചകളിൽ രാവിലെ 10 മണിക്ക് ‘തിരംഗ സമ്മാൻ സമിതി’ ജനങ്ങളെ വിളിച്ചുകൂട്ടുകയും അവിടെ വച്ച് ദേശിയഗാനം ആലപിക്കുകയും ചെയ്യാനാണ് തീരുമാനം. ഈ സന്നദ്ധ പ്രവർത്തകർ ഡൽഹിയിൽ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും എല്ലാ കുട്ടികളിലും സ്‌കൂളിലും പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവശ്യക്കാർക്ക് മരുന്ന് എത്തിക്കുക, വീടില്ലാത്തവരെ സർക്കാർ കേന്ദ്രങ്ങളിൽ എത്തിക്കുക, പരിസര ശുചിത്വം ഉറപ്പ് വരുത്തുക എന്നിവയും ഇവരുടെ കടമയാണ്.

Read Also: തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് ട്വിറ്ററിൽ കുറിപ്പുമായി സംവിധായകൻ…

സംഘത്തിലെ ഓരോരുത്തരും 100 സന്നദ്ധ പ്രവർത്തകരെ വീതം വിവിധ പ്രവർത്തനങ്ങൾക്കായി തയാറാക്കി കഴിഞ്ഞാൽ എല്ലാവർക്കുമായി താൻ സ്വവസതിയിൽ വിരുന്നൊരുക്കുമെന്നും കേജ്രിവാൾ പറഞ്ഞു. ഇവർ ആം ആദ്മി പാർട്ടിയുടേയോ, ബിജെപിയുടേയോ, കോൺഗ്രസിന്റെയോ വോളന്റിയർമാരായിരിക്കില്ല മറിച്ച് ഇന്ത്യയുടെ വോളന്റിയർമാരായിരിക്കുമെന്ന് കേജ്രിവാൾ പറഞ്ഞു.

Story Highlights: aravind kejriwal installs 500 flag posts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here