അസം മുഖ്യമന്ത്രി പി.പി.ഇ കിറ്റില്‍ അഴിമതി നടത്തിയെന്ന് മനീഷ് സിസോദിയ; ആരോപണം തുടര്‍ന്നാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് ബിശ്വ ശര്‍മ

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കൊവിഡ് പിപിഇ കിറ്റില്‍ അഴിമതി നടത്തിയെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ഭാര്യയുടെയും മകന്‍റെയും സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍നിന്നും സർക്കാർ കൂടിയ വിലയ്ക്ക് പിപിഇ കിറ്റുകൾ വാങ്ങിയെന്നാണ് ആരോപണം. അറുന്നൂറ് രൂപയുടെ പിപിഇ കിറ്റുകൾ തൊള്ളായിരം രൂപയ്ക്ക് വാങ്ങിയതിന്‍റെ രേഖകൾ സിസോദിയ പുറത്ത് വിട്ടു.(assam chief minister on aap target)
Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…
‘ഹിമന്ത ബിശ്വ ശര്‍മ തന്റെ ഭാര്യയുടെ കമ്പനിക്കാണ് കരാര്‍ നല്‍കയത്. ഒരു പിപിഇ കിറ്റിന് 900 രൂപയാണ് ശര്‍മ നല്‍കിയത്. എന്നാല്‍ മറ്റുള്ളവര്‍ അതേ ദിവസം മറ്റൊരു കമ്പനിയില്‍ നിന്ന് 600 രൂപയ്ക്ക് കിറ്റുകള്‍ വാങ്ങിയിരുന്നു. ഇതൊരു വലിയ കുറ്റകൃത്യമാണ്’, സിസോദിയ പറഞ്ഞു.
എന്നാല്‍ അഴിമതി ആരോപണമുന്നയിച്ച മനീഷ് സിസോദിയക്കെതിരേ ഹിമന്ത ബിശ്വ ശര്‍മ രംഗത്തെത്തി. ആരോപണം തുടര്‍ന്നാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. ‘രാജ്യം മുഴുവന്‍ കോവിഡ് മഹാമാരിയുടെ ഭീതിയിലായിരുന്ന സമയത്ത് അസമില്‍ പിപിഇ കിറ്റ് ലഭ്യമായിരുന്നില്ല. ആ സമയത്ത് എന്റെ ഭാര്യ ധൈര്യപൂര്‍വം മുന്നോട്ട് വന്ന് ജീവന്‍ രക്ഷിക്കാനായി 1500 കിറ്റ് സംഭാവന ചെയ്തു. അതിന് ഒരു പൈസപോലും വാങ്ങിയിരുന്നില്ല’, ശര്‍മ പറഞ്ഞു.
Story Highlights: assam chief minister on aap target
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here