Advertisement

നടിയെ അക്രമിച്ച കേസ് : സിനിമാ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെ ഉടൻ ചോദ്യം ചെയ്‌തേക്കും

June 4, 2022
Google News 2 minutes Read
dileep cinema friends will be interrogated

നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. കാവ്യ മാധവനെയും, സിനിമാ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയും ഉടൻ ചോദ്യം ചെയ്‌തേക്കും. ( dileep cinema friends will be interrogated )

നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി ഹൈക്കോടതി അനുവദിക്കുമ്പോൾ കേസിൽ ക്രൈം ബ്രാഞ്ചിന്റെ മുന്നിലുള്ളത് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തന്നെയാണ്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ, ദിലീപിന്റെ സഹോദരൻ, സിനിമ മേഖലയിലെ സുഹൃത്തുക്കളെയടക്കം വീണ്ടും ചോദ്യം ചെയ്യും. കേസിൽ ദിലീപിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത രീതിയിൽ ഉറപ്പിക്കാൻ കഴിയുന്ന തെളിവുകൾ കണ്ടെത്തുകയെന്നത് അന്വേഷണ സംഘത്തിന് മുന്നിലുള്ള ശ്രമകരമായ ദൗത്യമാണ്. ഒന്നരമാസത്തിനുള്ളിൽ 30 ശതമാനത്തോളം വരുന്ന ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് തീർക്കേണ്ടതുമുണ്ട്.

തുടരന്വേഷണത്തിലെ പ്രധാന തെളിവായ ബാലചന്ദ്രകുമാർ സമർപ്പിച്ച പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം കേസിൽ ഏറെ നിർണ്ണായകമാണ്. കേസ് അന്വേഷണത്തിന് സമയം വീണ്ടും നീട്ടി കിട്ടുമ്പോൾ ക്രൈംബ്രാഞ്ചിന് തെല്ലൊരു ആശ്വാസം ഉണ്ട് എന്നാൽ അന്വേഷണം നീട്ടിക്കൊണ്ട് പോകുന്നത് ദിലീപിനും കൂട്ടർക്കും വലിയ തിരിച്ചടിയാണ്.തുടരന്വേഷണത്തിന്റെ ഭാഗമായി കേസിൽ വിചാരണ അടക്കം നിർത്തിവയ്ക്കുകയും ചെയ്തു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ വിചാരണ കോടതിയിൽ വാദം തുടരുകയും ചെയ്യുകയാണ്.

Story Highlights: dileep cinema friends will be interrogated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here