Advertisement

നിങ്ങൾ ബിരുദധാരിയാണോ? എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ നേടാം; വലിയ ജോലി സാധ്യതകൾ

June 4, 2022
3 minutes Read
job

നിങ്ങൾ ബിരുദധാരിയാണെങ്കിൽ എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ നേടാൻ അവസരം. സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജിൽ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കാലാവധി.

Read Also: എട്ട് വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണം; തൊഴിൽ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടാതെ കേന്ദ്രസർക്കാർ

പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷയും പ്രോസ്‌പെക്ടസും എസ്.ആർ.സി ഓഫീസിൽ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളിൽ നിന്നും ലഭിക്കും.

അപേക്ഷകൾ ജൂൺ 30 ന് മുൻപായി ലഭിക്കത്തക്ക വിധത്തിൽ അയക്കണമെന്ന് ഡയറക്ടർ അറിയിച്ചു. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ.പി.ഒ, തിരുവനന്തപുരം – 695033 ഫോൺ: 04712325101, 8281114464. E-mail: keralasrc@gmail.com, srccommunitycollege @gmail.com. വെബ്‌സൈറ്റ്: www.srccc.in.

Story Highlights: Diploma in Airport Management; Great job opportunities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top