ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു; ജൂണ്‍ 11 വരെ അപേക്ഷിക്കാം

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഈ വര്‍ഷത്തെ ഹജ്ജിന് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയിലെ വിദേശികൾക്കും സ്വദേശികൾക്കും രജിസ്റ്റർ ചെയ്യാം. ജൂണ്‍ 11 വരെ ശനിയാഴ്ച വരെ അപേക്ഷിക്കാം. ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യാനാവും.(hajj registration for domestic pilgrims begins from today)
Read Also: തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് ട്വിറ്ററിൽ കുറിപ്പുമായി സംവിധായകൻ…
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്:
https://localhaj.haj.gov.sa/LHB/pages/signup.xhtmlഒമ്പത് ദിവസത്തേക്ക് രജിസ്ട്രേഷന്‍ ലഭ്യമാകും. ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നതിന് 65 വയസ്സിന് താഴെയുള്ള പൗരന്മാരും താമസക്കാരും കൊവിഡ് വാക്സിന്‍ മൂന്നു ഡോസുകള്‍ പൂര്‍ത്തിയാക്കണം. എല്ലാ തീര്‍ത്ഥാടകരും ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി.
Story Highlights: hajj registration for domestic pilgrims begins from today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here