ഇന്നത്തെ പ്രധാന വാർത്തകൾ ( 04-06-2022 )

തൃക്കാക്കര നല്കുന്ന പാഠം വലുത്; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎമ്മിനെതിരെ സിപിഐ ( news round up june 4 )
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെതിരെ ഒളിയമ്പുമായി സിപിഐ. ജനവിധിയാണ് വലുത് എന്നതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടതു തോല്‍വി നല്കുന്ന പാഠമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള വികസന നയം വേണം നടപ്പാക്കാന്‍. തൃക്കാക്കര ജനവിധി ഇടത് മുന്നണി ഒരുമിച്ചും പാര്‍ട്ടികള്‍ വെവ്വേറെയും വിശകലനം ചെയ്യുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നു; വിമര്‍ശനം സ്വാഭാവികമെന്ന് മുഹമ്മദ് റിയാസ്
തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കുന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃക്കാക്കര ഫലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല. ഇപ്പോഴുള്ള വിമര്‍ശനങ്ങള്‍ സ്വാഭാവികം മാത്രമാണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
വധഗൂഡാലോചനാ കേസ്; സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ചുനല്‍കണമെന്ന് കോടതി
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഡാലോചന കേസില്‍ സൈബര്‍ വിദഗ്ദന് സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് കോടതി. സായ് ശങ്കറിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരിച്ചു നല്കാന് ആലുവ കോടതിയാണ് ഉത്തരവിട്ടത്.
കൊവിഡ് : കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം
രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്.
ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധം : കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഉമ തോമസ് ഉപ്പുതോട്ടിലെത്തി; പിടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ചു
തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഉമ തോമസ് പി ടിയെ കാണാൻ ഉപ്പുതോട്ടിലെത്തി. ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലുള്ള പി ടി തോമസിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചു. ഇടുക്കി ബിഷപ്പ് മാർ ജോർജ് നെല്ലിക്കുന്നേലിനെ സന്ദർശിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുകയാണെങ്കിൽ അവിടെ സന്ദർശനം നടത്തിയ ശേഷം ഇടുക്കിയിലെ പ്രധാനപ്പെട്ട നേതാക്കളെ കണ്ട് ഉമ തോമസ് തൃക്കാക്കരയിലേക്ക് മടങ്ങും.
വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന് വീണ്ടും നോട്ടിസ്
വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന് വീണ്ടും നോട്ടിസ്. തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദേശം. ഇന്നലെയാണ് ഫോർട്ട് എ.സി.പി നോട്ടിസ് അയച്ചത്.
വീണ്ടും വാർത്തയായി സിൽവർ ലൈൻ; പദ്ധതി ഉപേക്ഷിക്കില്ലെന്ന് സിപിഐഎം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ സിൽവർ ലൈൻ വീണ്ടും വാർത്തയാവുകയാണ്. സിൽവർ ലൈൻ ഉപേക്ഷിക്കില്ലെന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെടുന്നത്. പദ്ധതിക്കെതിരായ വിധിയെഴുത്തെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സർവേക്കായി കല്ലിടുന്നതിൽ നിന്ന് സർക്കാർ പിന്മാറുകയും ജിയോടാഗ് സർവേയിലേക്ക് മാറുകയും ചെയ്തിരുന്നു.
Story Highlights: news round up june 4
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here