‘എല്ലാവരും വെറുത്തോട്ടെ, നിന്നെ ഞാന്‍ കല്യാണം കഴിച്ചോളാം’; ആംബര്‍ ഹേര്‍ഡിന് സൗദിയില്‍ നിന്നൊരു സന്ദേശം

ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസില്‍ തിരിച്ചടി നേരിട്ട നടിയും ഡെപ്പിന്റെ ഭാര്യയുമായ ആംബര്‍ ഹേര്‍ഡിനോട് വിവാഹാഭ്യര്‍ത്ഥന നടത്തി സൗദി അറേബ്യയില്‍ നിന്നുള്ള യുവാവ്. ലോകം മുഴുവന്‍ ശ്രദ്ധയോടെ കേട്ട നാടകീയമായ വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ ഡെപ്പിന് അനുകൂലമായ വിധി വന്നതോടെ സൈബര്‍ ആക്രമണമുള്‍പ്പെടെ നേരിടുന്ന ആംബറിന് വൈകാരികമായ പിന്തുണ താന്‍ നല്‍കുമെന്നാണ് സന്ദേശം. ആംബറിനെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുവെന്നും അവരുടെ ജീവിതം സന്തോഷം കൊണ്ട് നിറയ്ക്കുമെന്നും യുവാവ് വാഗ്ദാനം ചെയ്തിട്ടുണ്ട്. (Saudi man offers to marry Amber Heardz)
Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…
ആംബറിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്കാണ് സൗദിയില്‍ നിന്നും സന്ദേശമെത്തിയത്. ആംബര്‍, എല്ലാ വാതിലുകളും നിനക്കുനേരെ കൊട്ടിയടയ്ക്കപ്പെടുമ്പോള്‍ നിനക്ക് ഞാന്‍ മാത്രമുണ്ടാകും. നിന്നെ വെറുക്കുന്നുവെന്ന് ചിലര്‍ പറയുന്നതും നീ പലരുടേയും പരിഹാസത്തിന് പാത്രമാകുന്നതും ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അള്ളാഹു നമ്മളെ അനുഗ്രഹിക്കും. നീ ഒരു വലിയ പുണ്യമാണ്. അത് ആരും തിരിച്ചറിയുന്നില്ല. ആ വൃദ്ധനേക്കാള്‍ ഞാന്‍ എന്തുകൊണ്ടും നല്ലതാണ്. ആംബറിന് ലഭിച്ച ശബ്ദസന്ദേശം ഇങ്ങനെ.
ഡെപ് കേസ് വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ ഈ ശബ്ദസന്ദേശം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വെറും 14 മണിക്കൂറുകള്‍ക്കുള്ളില്‍ 100,000 വ്യൂസാണ് പോസ്റ്റിന് ലഭിച്ചത്. ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്നാണ് കോടതി രണ്ട് ദിവസം മുന്‍പ് ഉത്തരവിട്ടത്. വിധി തന്നെ തകര്‍ത്തുവെന്ന് ആംബര്‍ ഹേര്‍ഡ് പ്രതികരിച്ചിരുന്നു.
Story Highlights: Saudi man offers to marry Amber Heard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here