Advertisement

‘ആലപ്പുഴ സ്‌ഫോടക വസ്തു, ആയുധശേഖരം’; പിന്നില്‍ ആര്‍എസ്എസെന്ന് എസ്ഡിപിഐ

June 4, 2022
Google News 2 minutes Read

ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം വന്‍ സ്‌ഫോടക വസ്തു ശേഖരവും മയക്കുമരുന്നു ശേഖരവും പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. അര കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ സ്‌ഫോടനം നടത്താന്‍ ശേഷിയുള്ള വസ്തുക്കളാണ് പിടികൂടിയത്. സംഭവത്തില്‍ സംഘപരിവാരവുമായി അടുത്ത ബന്ധമുള്ളവരാണ് പിടിയിലായത്. ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ വന്‍ ആയുധശേഖരണമാണ് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.(sdpi says rss collecting explosives and weapons)

Read Also: “പാൽ കടൽ” പ്രതിഭാസം; ഗവേഷകർക്കിടയിൽ അത്ഭുതമായി തുടരുന്ന കടൽ വിശേഷങ്ങൾ…

”ആലപ്പുഴയില്‍ ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ കുട്ടിയുടെ പിതാവിനെയും ചുമലിലേറ്റിയയാളെയും പരിപാടിയുടെ സംഘാടകരെയും പരിപാടി സംഘടിപ്പിച്ച സംഘടനയുടെ സംസ്ഥാന നേതാക്കളെയും പൊലീസ് അറസ്റ്റുചെയ്യുകയാണ്. സംസ്ഥാന വ്യാപകമായി പൊലീസ് വേട്ട നടത്തിക്കൊണ്ടിരിക്കുന്നു.

തിരുവനന്തപുരത്തും വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ ഒരാഴ്ച നീണ്ട ആയുധ പരിശീലനവും ശേഷം ആുധമേന്തി പൊതുനിരത്തിലൂടെ പഥസഞ്ചലനവും നടത്തിയ ദുര്‍ഗാവാഹിനിക്കും സംഘാടകര്‍ക്കുമെതിരേ കേസെടുക്കാന്‍ പോലും ആദ്യം പൊലീസ് തയ്യാറായില്ല.” നിരവധി പരാതികള്‍ ഉണ്ടായപ്പോള്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയായിരുന്നെന്ന് അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Story Highlights: sdpi says rss collecting explosives and weapons

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here