ശാന്തൻപാറ കൂട്ട ബലാത്സംഗം; പെൺകുട്ടിയുടെ സുഹൃത്തുക്കൾ അറസ്റ്റിൽ

ശാന്തൻപാറ കൂട്ട ബലാത്സംഗക്കേസിൽ രണ്ടു പേര് കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, കേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിൽ വച്ചാണ് ഇവർ കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി കൗൺസിലിംഗിൽ നൽകിയ മൊഴിയെ തുടർന്നാണ് അറസ്റ്റ്. ( shanthanpara rape two arrested )
നേരത്തെ, കേസുമായി ബന്ധപ്പെട്ട് പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരുടെ അറസ്റ്റ് ചൊവ്വൊഴ്ച രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് തമിഴ്‌നാട്ടിലേക്ക് കടന്ന ഈ രണ്ടുപേരെ പറ്റി വിവരം ലഭിച്ചത്. തുടർന്ന് ശാന്തൻപാറ പൊലീസ് തമിഴ്‌നാട്ടിൽ എത്തി പുലർച്ചയോടെ പ്രതികളെ പിടികൂടുകയായിരുന്നു. കേസിൽ പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
മെയ് 29നാണ് പെൺകുട്ടിയെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരുക്കുമ്പോഴായിരുന്നു ക്രൂരത. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ശാന്തൻപാറ പൊലീസിൽ വിവരമറിയിച്ചത്. പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ സഹായം നൽകി. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രതികളെ രക്ഷപ്പെടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
Story Highlights: shanthanpara rape two arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here