നാലു ദിവസത്തെ സന്ദർശനം: ഉപരാഷ്ട്രപതി ഇന്ന് ഖത്തറിലേക്ക്

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ന് ഖത്തറിലേക്ക്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ആദ്യമായാണ് അദ്ദേഹം ഖത്തറിൽ സന്ദർശനം നടത്തുന്നത്.(venkaiyah naidu in qatar)
Read Also: തിരുപ്പതി റെയിൽവേ സ്റ്റേഷന്റെ രൂപരേഖ ഇഷ്ടപ്പെട്ടില്ല; മന്ത്രിക്ക് ട്വിറ്ററിൽ കുറിപ്പുമായി സംവിധായകൻ…
ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽതാനി ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നിരവധി ബിസിനസ് പ്രമുഖരുമായും അദ്ദേഹം ചർച്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
സൗഹൃദ, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ഗാബോൺ, സെനഗൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഖത്തറിൽ എത്തുന്നത്.
Story Highlights: venkaiyah naidu in qatar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here