സുപ്രിംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടി : എ.കെ ശശീന്ദ്രൻ

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല നിർബന്ധമെന്ന സുപ്രിംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ജന താത്പര്യം സംരക്ഷിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നും വിഷയത്തിൽ നിയമോപദേശം വൈകാതെ തേടുമെന്നും വനം മന്ത്രി പറഞ്ഞു. തീരുമാനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഇന്ന് തന്നെ ആശയവിനിമയം നടത്തുമെന്നും മന്ത്രി അറിയിച്ചു. ( ak saseendran about supreme court verdict )
കേരളത്തിലാകെ 24 സോണുകളാണ് ഇത്തരത്തിലുള്ളത്. ഈ 24 സോണുകളിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പൂജ്യം എന്ന നിലയിലേക്ക് എത്തിക്കാനുള്ള അഫിഡവിറ്റ് സർക്കാർ നേരത്തെ തന്നെ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു.
Read Also : മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി
ഇനി ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ച് അതിന്റെ അടിസ്ഥാനത്തിൽ കോടതി വിധിയുടെ തടസം നീക്കാൻ എന്തിങ്കിലും സാധ്യതയുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നുള്ളത് സർക്കാർ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം 8ന് വീണ്ടും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
Story Highlights: ak saseendran about supreme court verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here